കേരളത്തിൽ ബി ജെ പി വളരുന്നുണ്ടോ. വളരുന്നുണ്ടെങ്കിൽ യുഡിഎഫിന്റെ ആണോ എൽഡിഎഫിന്റെ ആണോ വോട്ടുകൾ ഇവർ നേടുന്നത്? ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് ഒന്ന് വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ഇവിടെ.
ബിജെപിക്ക് 18 ശതമാനത്തിൽ അധികം വോട്ട് ലഭിച്ചത് തിരുവനന്തപുരം,ആറ്റിങ്ങൽ,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,തൃശ്ശൂർ,ആലത്തൂർ,പാലക്കാട്,കാസർഗോഡ് എന്നീ 10 മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നണിക്ക് ലഭിച്ച ശരാശരി വോട്ട് ശതമാനം 38. 78 ആണ്.ഇടതുമുന്നണിക്ക് ലഭിച്ച വോട്ട് ശതമാനം 33.14 ആണ്.
രണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് വരെയും ഇടതുമുന്നണിക്ക് ഐക്യമുന്നണിക്കും എല്ലാ തെരഞ്ഞെടുപ്പിലും ശരാശരി 43 ശതമാനം വോട്ട് ലഭിക്കുമായിരുന്നു. ഇത് 47 ശതമാനത്തിലേക്ക് വർദ്ധിപ്പിക്കാൻ കഴിയുന്ന മുന്നണിയായിരുന്നു തെരഞ്ഞെടുപ്പുകളിൽ ജയിച്ചു വന്നിരുന്നത്. എന്നാൽ ബിജെപി ശക്തി ആർജ്ജിച്ചു വന്നതോടെ ഈ കണക്കിൽ വ്യത്യാസം വന്നു. പൊതുവേ കരുതപ്പെടുന്നത് ബിജെപി യുഡിഎഫ് വോട്ടുകളാണ് കൂടുതൽ പിടിക്കുന്നത് എന്നാണ്. എന്നാൽ തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ രണ്ടു മുന്നണികൾക്കും വോട്ടുകൾ നഷ്ടപ്പെടും എങ്കിലും കൂടുതൽ നഷ്ടപ്പെടുന്നത് ഇടതുപക്ഷ വോട്ടുകൾ ആണെന്ന് കാണാം. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് തെളിയിക്കുന്നതും ഇതുതന്നെ.
യുഡിഎഫിന്റെ വോട്ടുകൾ മുൻപറഞ്ഞ 10 മണ്ഡലങ്ങളിൽ 44 ശതമാനത്തിൽ നിന്ന് 38 ശതമാനത്തിലേക്ക് കുറഞ്ഞു. ഈ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന്റെ വോട്ട് 44 ശതമാനത്തിൽ നിന്ന് 33 ശതമാനമായി കുറഞ്ഞു. യുഡിഎഫിന് 6% ത്തിൻറെ കുറവ് വോട്ടിൽ ഉണ്ടായപ്പോൾ എൽഡിഎഫിന് 11 ശതമാനത്തിന്റെ കുറവാണ് വന്നത്.
No comments:
Post a Comment