Thursday, April 4, 2019

ഇലക്ഷൻ

കേരള സംസ്ഥാനത്തെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ്.ഭരണിക്കാവ് മണ്ഡലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി തോപ്പിൽ ഭാസി സർവ സന്നാഹങ്ങളോടെയും പ്രചാരണത്തിനിറങ്ങി.സർവ സന്നാഹമെന്ന് പറയുമ്പോൾ പഴയ ഒരു അംബാസഡർ കാറും അതിൽ കൊള്ളുന്ന പ്രവർത്തകരും.കാർ കുറച്ചു ദൂരം ഓടും,പിന്നെ നിൽക്കും.പിന്നീട് ഓടണമെങ്കിൽ തള്ളണം .പ്രചാരണം ഈ രീതിയിൽ പുരോഗമിക്കുമ്പോൾ പോലീസ് എത്തുന്നു.സ്ഥാനാർഥി വഴിമാറിക്കൊടുക്കണം,തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ വാഹനം കടത്തിവിടണമെന്നാണ് പോലീസിന്റെ ആവശ്യം.നെഹ്രുവും കോൺഗ്‌സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് എത്തിയത് അതുപോലെ പ്രചാരണം നടത്താൻ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിക്കും അവകാശമുണ്ടെന്നായി തോപ്പിൽ ഭാസി.ഇതറിഞ്ഞപ്പോൾ സ്ഥാനാർഥി പ്രചാരണം നടത്തിക്കോട്ടെയെന്ന് നെഹ്‌റു പറഞ്ഞത്രേ.കിലോമീറ്ററുകളോളം കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയുടെ വാഹനത്തിന് പിന്നാലെ (റോഡിന് വീതിയില്ലാത്തതു കൊണ്ടാണെ ) നെഹ്‌റുവിന് സഞ്ചരിക്കേണ്ടി വന്നു.ആ കമ്മ്യൂണിസ്റ്റുകാരുടെ പിന്മുറക്കാർക്കാണ് ഭാവി(?) പ്രധാനമന്ത്രി മത്സരിക്കാനെത്തുന്നു എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കുന്നത്.
                                 ഇലക്ഷൻ എന്നത് എം പി മാരെ തെരഞ്ഞെടുക്കുന്നതിനും അധികാരം പിടിച്ചെടുക്കുന്നതിനുമുള്ള ഉപാധി മാത്രമല്ല.പാർട്ടികളുടെ നയ പരിപാടികളും പ്രകടന പത്രികയും ചർച്ച ചെയ്യാനുള്ളഇടം കൂടിയാണ്.

No comments:

Post a Comment